മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി

[ad]
പ്രസവം എന്തുകൊണ്ടും വേദനാജനകമായ ഒരു സംഭവമാണു്. ഈ വേദനയുടെ പരിയവസാനത്തിൽ സന്തോഷകരമായ ഒരു സംഭവം  ഉണ്ടാകാറുണ്ടു്. സ്ത്രിയുടെ ഈ വേദനാജനകമായ അവസ്ഥ കാണുന്നവർ ആരും ദുഖം പ്രകടിപ്പിക്കാറില്ല, മറിച്ചു് ഈ വേളയിൽ സുഹൃത്തുക്കളും ബധുമിത്രാതികളും സ്ത്രീയെ അനുമോതിക്കാറാണു് പതിവു്.   ഒരു പുതിയ ജന്മം സന്തോഷ ജനകമായ ഒരു സംഭവമായിട്ടാണു് മനുഷ്യൻ ആഘോഷിക്കാറുള്ളതു്.

അതുപോലെ മരണം ദുഖം ജനിപ്പിക്കുന്ന ഒരു വാർത്തയാണു്. പക്ഷെ ഈ ലോകത്തിലെ ജന്മം പരലോകത്തിലേക്കുള്ള പരിശീലന ശാലയാണെന്നും. പരലോകത്തിൽ ചെന്നാൽ വിശപ്പും ദാഹവും ഇല്ലാതാകും എന്നും. ഇസ്ലാമിനു വേണ്ടി മരിക്കുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഒരു പുരുഷനു് 72 കന്യകമാരായ വെപ്പാട്ടികൾ കാത്തിരിക്കും എന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ടു്.
(ഇസ്ലാമിനു വേണ്ടി മരിക്കുന്ന സ്ത്രീകൾക്ക് 72 വെപ്പാട്ടന്മാർ ഉണ്ടാകുമോ എന്നു ഖുർ-ആൻ പറയുന്നില്ല)

അപ്പോൾ എന്തുകൊണ്ടാണു് മരണ വാർത്ത കേൾക്കുമ്പോൾ അബ്രഹാമിൿ  ദൈവ വിശ്വാസികൾ ദുഖം പ്രകടിപ്പിക്കുന്നതു് എന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.  ദൈവത്തെ നേരിൽ കാണാൻ കിട്ടുന്ന അവസരം എന്തുകൊണ്ടും ഒരു വിശ്വാസിക്ക് സന്തോഷം നൾകുന്ന ഒന്നാണല്ലോ. അവിടെ കാത്തിരിക്കുന്ന 72 കന്യകമാരുടേ കാര്യം പറയണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണു് ഇവർ ദുഖവും ചിലപ്പോൾ മരണത്തെ ഓർത്തു് ഭയവും പ്രകടിപ്പിക്കുന്നതു്. സാക്ഷാൽ ദൈവത്തെ കാണാനുള്ള അവസരം അടുത്തതിനാൽ മരിക്കാൻ കിടിക്കുന്നവരെ കണ്ടു അഭിനന്ദിക്കുകയല്ലെ വേണ്ടതു്. ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ദുഖം പ്രകടിപ്പിക്കുന്നതു്?