മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി
[ad]
പ്രസവം എന്തുകൊണ്ടും വേദനാജനകമായ ഒരു സംഭവമാണു്. ഈ വേദനയുടെ പരിയവസാനത്തിൽ സന്തോഷകരമായ ഒരു സംഭവം ഉണ്ടാകാറുണ്ടു്. സ്ത്രിയുടെ ഈ വേദനാജനകമായ അവസ്ഥ കാണുന്നവർ ആരും ദുഖം പ്രകടിപ്പിക്കാറില്ല, മറിച്ചു് ഈ വേളയിൽ സുഹൃത്തുക്കളും ബധുമിത്രാതികളും സ്ത്രീയെ അനുമോതിക്കാറാണു് പതിവു്. ഒരു പുതിയ ജന്മം സന്തോഷ ജനകമായ ഒരു സംഭവമായിട്ടാണു് മനുഷ്യൻ ആഘോഷിക്കാറുള്ളതു്.
അതുപോലെ മരണം ദുഖം ജനിപ്പിക്കുന്ന ഒരു വാർത്തയാണു്. പക്ഷെ ഈ ലോകത്തിലെ ജന്മം പരലോകത്തിലേക്കുള്ള പരിശീലന ശാലയാണെന്നും. പരലോകത്തിൽ ചെന്നാൽ വിശപ്പും ദാഹവും ഇല്ലാതാകും എന്നും. ഇസ്ലാമിനു വേണ്ടി മരിക്കുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഒരു പുരുഷനു് 72 കന്യകമാരായ വെപ്പാട്ടികൾ കാത്തിരിക്കും എന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ടു്.
(ഇസ്ലാമിനു വേണ്ടി മരിക്കുന്ന സ്ത്രീകൾക്ക് 72 വെപ്പാട്ടന്മാർ ഉണ്ടാകുമോ എന്നു ഖുർ-ആൻ പറയുന്നില്ല)
അപ്പോൾ എന്തുകൊണ്ടാണു് മരണ വാർത്ത കേൾക്കുമ്പോൾ അബ്രഹാമിൿ ദൈവ വിശ്വാസികൾ ദുഖം പ്രകടിപ്പിക്കുന്നതു് എന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ദൈവത്തെ നേരിൽ കാണാൻ കിട്ടുന്ന അവസരം എന്തുകൊണ്ടും ഒരു വിശ്വാസിക്ക് സന്തോഷം നൾകുന്ന ഒന്നാണല്ലോ. അവിടെ കാത്തിരിക്കുന്ന 72 കന്യകമാരുടേ കാര്യം പറയണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണു് ഇവർ ദുഖവും ചിലപ്പോൾ മരണത്തെ ഓർത്തു് ഭയവും പ്രകടിപ്പിക്കുന്നതു്. സാക്ഷാൽ ദൈവത്തെ കാണാനുള്ള അവസരം അടുത്തതിനാൽ മരിക്കാൻ കിടിക്കുന്നവരെ കണ്ടു അഭിനന്ദിക്കുകയല്ലെ വേണ്ടതു്. ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ദുഖം പ്രകടിപ്പിക്കുന്നതു്?
kindly give the permission to read the hinduatheist blog
I find the scaling interesting. Its different. Coming to me, some time i used to mis in logic.Ofcourse athiesm has paved way for a lot positive growth. Thank you for ur efforts. Pls keep in touch.
Dear …
They knows the reality… thats why they feel bad in death
madhu
Good thought. may the fool believers reed the thought
മനുഷ്യസ്ഥിത്വത്തെ സംവിധാനിച്ച രീതി മുഴുവനും അറിഞ്ഞിട്ടു തന്നെയാണോ ഈ കമന്റ് എഴുതി വിട്ടത്? അങ്ങനെയാണെങ്കില്‍ ഒരു അസ്ഥിത്വം താങ്കളും ഉണ്ടാക്കൂ…
മനുഷ്യസ്ഥിത്വത്തെ സംവിധാനിച്ച രീതി മുഴുവനും അറിഞ്ഞിട്ടു തന്നെയാണോ ഈ കമന്റ് എഴുതി വിട്ടത്? അങ്ങനെയാണെങ്കില്‍ ഒരു അസ്ഥിത്വം താങ്കളും ഉണ്ടാക്കൂ…
http://www.atlasofcreation.com/index.php
Right question…..
താങ്കള്‍ ഉന്നയിക്കുന്ന ചോദ്യത്തില്‍ പാതി ശരിയല്ല! പുതിയ ജന്മമുണ്ടാകുമ്പോള്‍ ഒരാള്‍ മനുഷ്യ സമൂഹത്തിലേക്ക് വരികയാണ് ചെയ്യുന്നത്. എന്നാല്‍ ‘അതുപോലെയല്ല മരണം’, ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ മനുഷ്യ സമൂഹത്തില്‍ നിന്നും വിട്ടുപോവുകയാണ് ചെയ്യുന്നത്.
ആദ്യം പറഞ്ഞ കാര്യം ശരി, എന്നാല്‍ രണ്ടാമത് പറഞ്ഞ കാര്യം ആദ്യം പറഞ്ഞ അതേ രീതിയില്‍ നോക്കിക്കാണുകയാണെങ്കില്‍ ദൈവവും മാലാഖമാരും സന്തോഷിക്കുന്നുണ്ടോ എന്നാണ് താങ്കള്‍ നോക്കേണ്ടിയിരുന്നത്. കാരണം അവിടെക്കാണല്ലോ മരിക്കുന്നയാള്‍ ചെല്ലുന്നത്.
ഇനി ഇതിനു മുന്‍പ് നടക്കുന്ന കാര്യം ഇതേ രീതിയില്‍ പരിശോധിച്ചാല്‍ ആയിരക്കണക്കിന് പുംബീജത്തില്‍ നിന്നും ഒരെണ്ണം മാത്രമാണ് അണ്ഡവുമായി ചേരുന്നത്. ഈ ഒരു ബീജം വിട്ടുപോകുമ്പോള്‍ ബാക്കിവരുന്നവ ദുഃഖിക്കുന്നുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരില്ലേ?
Quran:
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ. പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു. എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
Quran:
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന് പുറത്ത് കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
മറ്റുള്ളവര്‍ വിശ്വസിച്ചത് പോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ഈ മൂഢന്‍മാര്‍ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ ? എന്നായിരിക്കും അവര്‍ മറുപടി പറയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു മൂഢന്‍മാര്‍. പക്ഷെ, അവരത് അറിയുന്നില്ല.
Quran:
നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത് ).