സുകുമാരേട്ടന് മറുപടി -“യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ ”

കെ പി സുകുമാരന്‍ അദ്ദേത്തിന്റെശിഥിലചിന്തകള്‍ എന്ന ബ്ലോഗിലെഴുതിയ “യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ “ എന്ന ലേഖനത്തിനുള്ള മറുപടി:            
   
 
 
                                                                                                                                                                                                                                                 സുകുമാരേട്ടനുമായി യോജിക്കാന്‍ പറ്റുന്നില്ല. മതം മനുഷ്യന്‍ ആവശ്യമില്ല.പുരോഹിത വര്‍ഗ്ഗത്തിന് മാത്രമെ മതം ആവശ്യമുള്ളൂ.. അവരുടെ നിലനില്പിന്. പാവം ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്നതാണ് മതം. അവരവരുടെ ഇട്ഷത്തിന് പോകുകയല്ല. ആംഗലെയ ഭാഷയില്‍ “ചൈല്‍ ഹൂഡ് ഇന്‍ഡോക്ട്രിനേഷന്‍“ എന്ന് പറയും . പിന്നെ, യുക്തിവാദികളെല്ലാം കമ്യൂണിസ്റ്റല്ല. കമ്യൂണിസത്തിന് ഇത്രയോ മുന്‍പ്, അതായത് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് യുക്തിവാദത്തിന്. സുകുമാരേട്ടന് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സഹതപിക്കുന്നു…

കെ.പി.എസ്സ്:
മതം എന്നത് ആരാലും അടിച്ചേല്‍പ്പിക്കപ്പെടുന്നതോ നിര്‍ബ്ബന്ധിക്കപ്പെടുന്നതോ അല്ല.
സത്യം:
മതം എന്നത് കുട്ടികളിള്‍ മാതാപിതാകളാല്‍ അടിച്ചേല്‍പ്പിക്കുനത് തന്നെയാണ്. മാതാ പിതാക്കളുടെ മതം അന്ധമായി എല്ലാ കുട്ടികളെയും നിര്‍ബന്ധിച്ച് പിന്തുടരിപ്പിക്കുകയാണ്. യാതൊരു സംശയവുമില്ല.

——
കെ.പി.എസ്സ്:
പത്ത് പേര്‍ മതത്തിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുന്നുണ്ടെങ്കില്‍ തൊണ്ണൂറ് പേര്‍ മതത്തെ സ്വാംശീകരിച്ച് ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നു എന്നും എനിക്ക് തോന്നുന്നു.

സത്യം:
തൊണ്ണൂറ് പേരില്‍ 80 പേര്‍, ആ 10 പേര്‍ കാണിച്ചതിനെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്താങ്ങുന്നു എന്നത് മറക്കരുത്. ബാക്കിവരുന്ന 10 പേര്‍ ധര്‍മ്മിഷ്ഠരായി ജീവിച്ചുപോരുന്നുണ്ടാവാം.

—–
കെ.പി.എസ്സ്:
ദൈവവിശ്വാസവും അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും ചടങ്ങുകളും ഒക്കെയാണ് ഏറ്റവും വലിയ സാമൂഹ്യവിപത്ത് എന്ന് പറയുന്ന യുക്തിവാദികള്‍ ഒന്നും വിശ്വസിക്കുന്നില്ലേ?

സത്യം:
ദൈവവിശ്വാസവും അതോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും ചടങ്ങുകളും ഒക്കെ അന്ധവിശ്വാസങ്ങളാണ്, എല്ലാ കാലത്തും മനുഷ്യന് അറിവില്ലാത്ത, അറിയാന്‍ കഴിയാത്ത കാര്യങ്ങളെയൊക്കെ, ദൈവത്തിന്റെയോ, സത്താന്റെയോ തലയില്‍ കെട്ടി വയ്ക്കാറുണ്ട്.യുക്തിവാദികള്‍ ശാസ്തത്തില്‍ വിശ്വസിക്കുന്നു, അതായത് സുകുമാരേട്ടന്‍ പണ്ട് ബ്ലോഗ്ഗില്‍ എഴുതിയത് പോലെ, വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറ വേണം.

—–
കെ.പി.എസ്സ്:
താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം തോന്നുന്നത്!
സത്യം:
രാഷ്ട്രീയം എന്തെന്ന് അറിയുന്ന ശരിയായ രാഷ്ട്രീയകാരന് താന്‍ വിശ്വസിക്കാത്ത പാര്‍ട്ടിക്കാരനോട് ശത്രുതാമനോഭാവം തോന്നില്ല. തോന്നാനുള്ള കാരണം, (1) തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വച്ച് പുലര്‍ത്തേണ്ട കക്ഷി രാഷ്ട്രീയം, നമ്മള്‍ എല്ലായിപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നു. (2) എന്റെ ശത്രു കോണ്‍ഗ്രസ്സിലാണെങ്കില്‍ ഞാന്‍ കമ്യൂണിസ്റ്റാകുന്ന പ്രതിഭാസം (3) രാജ്യത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന തിരിച്ചറിവിന്റെ അഭാവം. ചിരുക്കത്തില്‍ രാഷ്ട്രീയം എന്താണെന്ന് അറിവില്ലാത്തവരാണ് ഇന്നത്തെ സാദാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍. അവര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ അനിവാര്യം.

—–
കെ.പി.എസ്സ്:
കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളും.
സത്യം:
ഇത് ശരിയല്ല സുകുമാരേട്ടാ.. യുക്തിവാദികളും മനുഷ്യരാണ്, പൌരനാണ്, അവന്‍ അവന്റെതായ രാഷ്ട്രീയം ഉണ്ട്. അതിലെന്താ തെറ്റ്.
കേരള യുക്തിവാദി സംഘടനയില്‍ പല രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും ഉണ്ട്. കമ്മ്യൂണിസത്തെ തൊട്ട് കളിച്ചാല്‍ യുക്തിവാദികള്‍ക്ക് പൊള്ളില്ല… സുകുമാരേട്ടന് കമ്മ്യൂണിസത്തെ വിമര്‍ശിക്കണമെങ്കില്‍ യിക്തിവാദികളെ കൂടി പ്രതിയാക്കണോ?
—–
കെ.പി.എസ്സ്:
ഇത്രയും ഞാന്‍ പറഞ്ഞത് യുക്തിവാ‍ദികളെ ബോധ്യപ്പെടുത്താനല്ല. നിഷ്പക്ഷരായ വായനക്കാരുമായി എന്റെ ചിന്തകള്‍ പങ്ക് വെക്കാനാണ്. മതത്തെ നിഷേധിക്കാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. മതത്തിനകത്ത് മാനവികതയില്‍ ഊന്നിയ ഒരു ആത്മീയനവോത്ഥാനത്തിനുള്ള ശ്രമങ്ങളാണ് തല്‍ക്കാലം വേണ്ടത്

സത്യം:
യുക്തിവാദികള്‍ സ്വയം ബോധ്യപ്പെട്ടതുകാരണമാണ് യുക്തിവാദി ആയത് തന്നെ.. ഇതില്‍ പക്ഷം പിടി ഇല്ല. ഒന്നല്ലെ നിങ്ങള്‍ക്ക് ബോധം ഉദിച്ചു, അല്ലെങ്കില്‍ ഉദിച്ചിട്ടില്ല. ബോധം ഉദിക്കാത്തവരോട് ശത്രുത ഒരിക്കലും ഇല്ല, സഹതാപം മത്രം.

പിന്നെ, സുകുമാരട്ടെനെപൊലെ ബോധം ഉദിച്ചിട്ടും, ഉദിക്കാത്തെ പോലെ അഭിനയിക്കുന്നവരോട് എന്തു പറയാന്‍…
ഉറങ്ങുന്നവരെ ഉണര്‍ത്താം… ഉറക്കം നടിക്കുന്നവരെയോ…?
—–

സുശീല്‍ കുമാറിന്റെ പ്രതികരണം

2 Comments on “സുകുമാരേട്ടന് മറുപടി -“യുക്തിവാദം നിര്‍വ്വചിക്കുമ്പോള്‍ ”

Leave a Reply

Your email address will not be published. Required fields are marked *

*