മതേതര സാഹിത്യ ക്യാമ്പ്

വര്‍ഗ്ഗീയതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന എഴുത്തുകാര്‍ക്ക് വേണ്ടി (18 നും 35 നും മദ്ധ്യേ) യുക്തിരേഖ മാസിക 2011 ജൂലായ്‌ 31 ന് കോഴിക്കോട്വെ ച്ച് ക്യാമ്പ് നടത്തുന്നു. കഥ, കവിത, ഉപന്യാസം എന്നിവയില്‍ പ്രമുഖ കവികളും
സാഹിത്യകാരന്മാരും ക്ലാസ്സെടുക്കുന്നു. ക്യാമ്പിന്റെ ഭാഗമായി അതാതു വിഭാഗങ്ങളില്‍ രചനാ മത്സരം നടക്കും. വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യ മുള്ള എഴുത്തുകാര്‍ ബയോഡാറ്റ സഹിതം 2011 ജൂലായ്‌ 10 ന് മുമ്പായി എഡിറ്റര്‍, യുക്തിരേഖ, യശോദ ബില്‍ഡിംഗ്, മലബാര്‍ ഗോള്‍ഡിന് സമീപം, രാം മോഹന്‍ റോഡ്‌,
പോസ്റ്റ്‌: പുതിയറ, കോഴിക്കോട് – 673 004 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. വിളിക്കേണ്ട നമ്പര്‍: 9447518170; 9846624230