സ്വതന്ത്രലോകം 2015

സ്വതന്ത്രലോകം 2015

swathanthralokam2015-trivandrum
ശാസ്ത്രീയ മനോവൃത്തി (Scientific temper) സമൂഹത്തില്‍ പ്രബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പെടുത്തി “സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന” സ്വതന്ത്രചിന്തകരായ വ്യക്തികളും ഇത്തരം വ്യക്തികളടങ്ങുന്ന കൂട്ടായ്മകളും സഹകരിച്ചുകൊണ്ട് 2012 മുതല്‍ നടന്നുവരുന്നൊരു വിപുലമായ വാര്‍ഷിക സമാഗമമാണ് “സ്വതന്ത്രലോകം”. വിവിധ ശാസ്ത്രീയ-സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ‘സ്വതന്ത്രലോക’ത്തിന്റെ കാതല്‍. 2012 ല്‍ മലപ്പുറത്തും, 2013 ല്‍ കോഴിക്കോടും, 2014 ല്‍ പാലക്കാടും വെച്ചു നടന്ന സമ്മേളനങ്ങള്‍ ഓരോന്നും വന്‍ വിജയമായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകര്‍ ആവേശപൂര്വ്വം വര്‍ഷം തോറും കാത്തിരിക്കുന്ന ഈ സമ്മേളനം ഈ വര്‍ഷം നടക്കുന്നത് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതീഭവനില്‍ വച്ച് ഡിസംബര്‍ 24, 25 തീയതികളില്‍ ആണ്.

പ്രത്യേകിച്ച് ഒരു സംഘടനയുടെയോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ ആഭിമുഖ്യത്തിലോ സാമ്പത്തിക സഹായത്തിലോ അല്ല “സ്വതന്ത്രലോകം” നടത്തപ്പെടുന്നത്; അതുകൊണ്ട് തന്നെ സമാന ചിന്താഗതിയുള്ള ആള്‍ക്കാരില്‍ നിന്നും സാമ്പത്തികമായ സഹായങ്ങള്‍ “സ്വതന്ത്രലോകം” എന്ന ഈ പരിപാടിയുടെ വിജയത്തിനു അനിവാര്യമാണ്. ആയതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം പ്രതീക്ഷിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Phone number: 9995112660, 8589003125, 8089198982
Email: swathanthralokam@gmail.com
Facebook: www.facebook.com/swathanthralokam
Website: www.swathanthralokam2015.com[ad][ad]

Leave a Reply

Your email address will not be published. Required fields are marked *

*