IS THERE A GOD? (ദൈവം ഉണ്ടോ?)

IS THERE A GOD? (ദൈവം ഉണ്ടോ?)

[ad]
നിര്മുക്തയുടെ അഞ്ചാമത്തെ പരിപാടി 2013-APRIL-3 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് വൈകീട്ട് നാല് മണിക്ക് (4pm-6pm) നടത്തുന്നു. ഇക്കുറി ഒരു ദാര്ശനിക വിഷയമാണ് നിര്മുക്ത തിരഞ്ഞിടുത്തിട്ടുള്ളത്. IS THERE A GOD? (ദൈവം ഉണ്ടോ?). ( video recording of this event is available here )
ദൈവം ഒരു ജനകീയ വിഷയമാണ്. ഒരു പക്ഷെ മനുഷ്യ ചരിത്രത്തില്‍ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ട താത്വികവിഷയം കൂടിയാണിത്. സമയം കൊല്ലിയെന്നും തീര്പ്പി്ല്ലാത്തതെന്നും ചിലരെങ്കിലും വിലയിരുത്തുന്ന ഈ ബൌധികസമസ്യ മനുഷ്യ ചരിത്രത്തെ തന്നെ നിയന്ത്രിക്കുന്ന നിര്ണായയക സങ്കല്പ്പതങ്ങളിലൊന്നായി മാറിയെന്നത് അവിതര്ക്കി്തമാണ്. ഇത്തരമൊരു വിഷയം ആസ്പദമാക്കിയുള്ള ഒരു പരസ്യവാദം കേരളത്തില്‍ തന്നെ ആദ്യത്തെയാണെന്ന് തോന്നുന്നു. അറിയപ്പെടുന്ന മാധ്യമവ്യക്തിത്വവും ഹിന്ദുമതപ്രചാരകനുമായ ശ്രീ. രാഹുല്‍ ഈശ്വറും, നാസ്തികനായ ദൈവം” ഉള്പ്പടെയുള്ള ശാസ്ത്ര-നാസ്തിക കൃതികളുടെ രചയിതാവും തിരുവനന്തപുരം യൂനിവേര്സിറ്റി കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. സി. രവി ചന്ദ്രനുമാണ് ഈ വിഷയത്തിന്റെ ഭിന്ന വശങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് സംവദിക്കുന്നത്. ഇരു സംവാദകര്ക്കും തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കാന്‍ 45 മിനിറ്റും, സദസ്യരുമായി ആശയവിനിമയം 15 മിനിറ്റും (മൊത്തം 60 മിനിട്ട് വീതം) ലഭിക്കും. ഏവരെയും അന്നേ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു.
 IS THERE A GOD? (ദൈവം ഉണ്ടോ?).

( video recording of this event is available here )

 

Leave a Reply

Your email address will not be published. Required fields are marked *

*