IS THERE A GOD? (ദൈവം ഉണ്ടോ?)
[ad]
നിര്മുക്തയുടെ അഞ്ചാമത്തെ പരിപാടി 2013-APRIL-3 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് വൈകീട്ട് നാല് മണിക്ക് (4pm-6pm) നടത്തുന്നു. ഇക്കുറി ഒരു ദാര്ശനിക വിഷയമാണ് നിര്മുക്ത തിരഞ്ഞിടുത്തിട്ടുള്ളത്. IS THERE A GOD? (ദൈവം ഉണ്ടോ?). ( video recording of this event is available here )
ദൈവം ഒരു ജനകീയ വിഷയമാണ്. ഒരു പക്ഷെ മനുഷ്യ ചരിത്രത്തില്‍ ഏറ്റവുമധികം ചര്ച്ച ചെയ്യപ്പെട്ട താത്വികവിഷയം കൂടിയാണിത്. സമയം കൊല്ലിയെന്നും തീര്പ്പി്ല്ലാത്തതെന്നും ചിലരെങ്കിലും വിലയിരുത്തുന്ന ഈ ബൌധികസമസ്യ മനുഷ്യ ചരിത്രത്തെ തന്നെ നിയന്ത്രിക്കുന്ന നിര്ണായയക സങ്കല്പ്പതങ്ങളിലൊന്നായി മാറിയെന്നത് അവിതര്ക്കി്തമാണ്. ഇത്തരമൊരു വിഷയം ആസ്പദമാക്കിയുള്ള ഒരു പരസ്യവാദം കേരളത്തില്‍ തന്നെ ആദ്യത്തെയാണെന്ന് തോന്നുന്നു. അറിയപ്പെടുന്ന മാധ്യമവ്യക്തിത്വവും ഹിന്ദുമതപ്രചാരകനുമായ ശ്രീ. രാഹുല്‍ ഈശ്വറും, നാസ്തികനായ ദൈവം” ഉള്പ്പടെയുള്ള ശാസ്ത്ര-നാസ്തിക കൃതികളുടെ രചയിതാവും തിരുവനന്തപുരം യൂനിവേര്സിറ്റി കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. സി. രവി ചന്ദ്രനുമാണ് ഈ വിഷയത്തിന്റെ ഭിന്ന വശങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് സംവദിക്കുന്നത്. ഇരു സംവാദകര്ക്കും തങ്ങളുടെ വാദഗതികള്‍ അവതരിപ്പിക്കാന്‍ 45 മിനിറ്റും, സദസ്യരുമായി ആശയവിനിമയം 15 മിനിറ്റും (മൊത്തം 60 മിനിട്ട് വീതം) ലഭിക്കും. ഏവരെയും അന്നേ ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു.

( video recording of this event is available here )
Leave a Reply