Prabhuvinte Makkal Review
Prabhuvinte Makkal Review By Rakes Kesav V. S
ഉച്ചയ്ക്ക് എറണാകുളം കവിത തീയറ്ററിന്റെല മുന്നില്‍ ചെന്നപ്പോള്‍ അവിട വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പേടിച്ചു റിലീസ്സ് ദിവസമായിട്ടു ഇത്രയും ആളുകളേ ഉള്ളോ? എല്ലാവരും തീയറ്ററിന്റെസ പടികളില്‍ ഇരിക്കുകയായിരുന്നു ഞാനും ഒരിടത്ത് ഇരുന്നു. തീയറ്ററില്‍ മാറ്റിനി ഷോ ആയി മാട്രാന് കളിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്ക് പ്രഭുവിന്റെ് മക്കള്‍ ആദ്യത്തെ ഷോ തുടങ്ങും. 2.30pm ആയപ്പോഴേക്കും കുറച്ചുകൂടി ആളുകള്‍ എത്തി. സ്ത്രീകള്‍ വളരെ കുറച്ച്. അപ്പോഴാണ് ഒരു KL54 A 7020 മാരുതിസുസൂക്കി sx4 അവിടയെത്തിയത് ലെഫ്റ്റ് സീറ്റില്‍ ഇരുന്ന വ്യക്തിയെക്കണ്ട് ഞാന്‍ ആലോചിച്ചു പരിചയമുള്ള ഒരു മുഖം. അതെ “സജീവന് അന്തിക്കാട്” സര്. കുറേ ആളുകള്‍ തീയറ്ററിന്റെഅ അകത്തു നിന്നും തെറി പറഞ്ഞു ഇറങ്ങി വരുന്നത് കണ്ടു. മാട്രാന് കഴിഞ്ഞു.
ഞാന്‍ നേരെ സജീവന് സാറിന്റെു അടുത്ത് ചെന്ന് പരിചയം പുതുക്കി. ഇത് വരെ ഫേസ്ബുക്കില്‍ മാത്രമായിരുന്നു പരിചയം ഇപ്പോള്‍ നേരിട്ടും പരിചയപ്പെട്ടു. ഒട്ടും തലക്കനമില്ലാത്ത(അഹങ്കാരം) മനുഷ്യന്. വളരെ സിമ്പിള്‍ ആയിട്ടാണ് സംസാരിച്ചത്.
അതിനുശേഷം ഞാന്‍ നേരെ ടിക്കറ്റ് എടുക്കുവാനായി ക്യൂ നിന്നു. അപ്പോള്‍ എന്റെട മുന്നില്‍ നിന്ന ആള് ചോദിച്ചു “ആരാ കാറില്‍’’ ? വല്ല ‘’സിനിമ നടനാണോ’’?
ഞാന്‍ പറഞ്ഞു ഈ സിനിമയുട സംവിധായകനാണ് അദ്ദേഹം. സജീവന് സര്.
അപ്പൊ മറു ചോദ്യം “നിങ്ങളും അയാളും നിരീശ്വരവാദിയാണോ?”
ഞാന്‍ തലകുലുക്കി.
“ഇങ്ങനെയുള്ള സിനിമയൊക്കെ ഓടുമോ”?
ഈ സിനിമയെക്കുറിച്ച് ഒരാള്‍ നല്ലത് പറഞ്ഞാല്‍ ചീത്ത പറയാന്‍ നൂറാളുകള്‍ ഉണ്ടാകും എന്തായാലും കാത്തിരുന്നു കാണാം.
“ശരിയാ” ടിക്കറ്റ് എടുത്തു നേരെ തീയട്ടരിലേക്കു നടന്നു സജീവന് സര് ഫോണില്‍ സംസാരിക്കുന്നത് കണ്ടു.
തീയറ്ററില്‍ തിരക്ക് കുറവാണ്. ഒന്നാമതെ സൂപ്പര്‍ സ്റ്റാര്‍ ഇല്ലാത്ത പടം. പിന്നെ സംവിധായകനാനെങ്ങില് നവാഗതന്. പരിചയമില്ലാത്ത സബ്ജെക്റ്റ് ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം. ഞാന്‍ ഏറ്റവും പിന്നില്‍ ഇരുന്നു. ഒരു വിപ്ലവ ഗാനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ ഒരു കോളേജ് ആണ് പശ്ചാത്തലം. മൂന്ന് ഘട്ടങ്ങളായാണ് സിനിമയുടെ കഥ നടക്കുന്നത്. ബാക്കി സസ്പെന്സ്ം (നിങ്ങള്‍ പോയി കണ്ടോളൂ)
Prof: Richard Dawkinsinte The God Delusion എന്ന പുസ്തകത്തിലെ പല സുവര്ണ് വാക്യങ്ങളും നമുക്ക് ഈ സിനിമയില്‍ കാണാം.
“സത്യം ആരെങ്കിലും പറഞ്ഞേ തീരൂ. പുരോഹിതര്ക്ക തിനനുവാദമില്ല അവര്‍ ആരാധനാലയങ്ങളില്‍ നിന്നും പുറത്താകും. പ്രൊഫസര്മാരര് അത് പറയാന്‍ മുതിരില്ല അവര്ക്ക്ന അവരുടെ കൈ നഷ്ടപ്പെടും.രാഷ്ട്രീയക്കാര്‍ ഒരിക്കലുമതിന് തുനിയില്ല അവര്‍ തിരഞ്ഞെടുപ്പിന് തോല്ക്കടപ്പെടും. പത്രാധിപര്‍ അതിനു തയ്യാറാവുകയില്ല പത്രത്തിന്റെ സര്ക്കുകലേഷന് കുപ്പുകുത്തും. അതുകൊണ്ട് ആ ജോലി ഞാന്‍ ചെയ്യമെന്നുവെച്ചു”
ഇന്റെുര്വൊല്ലിനു തൊട്ടു മുന്പ്പ ഒരു സീന്‍ ഉണ്ട് അത് തുടങ്ങി പടം ഒരു തീപന്തമായി മാറുകയാണ്. “മതവിഭ്രാന്തി” എന്ന കടന്നല് കൂടിനെ ചുട്ടെരിക്കാന്‍ “യുക്തിവാദം” എന്ന തീപ്പന്തമായി ചിത്രം മാറുകയാണ്. കയ്യടിക്കാനുള്ള ഭൂരിഭാഗം സീനുകളും ഇന്റൊര്വെതല്ലിനു ശേഷമാണ്.
ഒരു കുപ്പി വെള്ളം മേടിച്ചു ആകാംഷയോടെ ഞാന്‍ തിരിച്ചു സീറ്റില്‍ വന്നിരുന്നു.
ഇന്റെരര്വെമല്ലിനു ശേഷം സിനിമ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു . വെടിക്കെട്ടിന് തീ കൊളുത്തിയത് പോലെയായിരുന്നു.
അവസാനം സിനിമ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത് കാണാം. സജീവന് സര് ഏറ്റെടുത്ത വെല്ലുവിളിക്ക് കിട്ടിയ പ്രോല്‍സാ.ഹനമായിരുന്നു അത്. ഇനിയും ഇത് പോലെയുള്ള ചിത്രങ്ങള്‍ ഉണ്ടാവണമെന്ന് ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നവരാണ് ഈ തീയറ്ററില്‍ ഉണ്ടായിരുന്നത് എന്നെനിക്കു തോന്നി.
പുരത്തെരങ്ങിയപ്പോള് ഒരു ചെറു പുഞ്ചിരിയോടെ സജീവന് സര് എല്ലാവരോടും അഭിപ്രായം ചോദിക്കുന്നത് കണ്ടു. ഞാന്‍ നേരെ സാറിന്റെങ അടുത്ത് ചെന്ന്. ഞാന്‍ ആദ്യം സാറിനൊരു shakehand കൊടുത്തു. സര് എന്റെത തോളില്‍ കയ്യിട്ടു പടത്തിനെപ്പറ്റിയുള്ള അഭിപ്രായം ചോദിച്ചു. എനിക്ക് പെട്ടന്ന് എന്ത് പറയണമെന്നായിപ്പോയി. ഒരു സിനിമ സംവിധായകന് എന്നോട് അദ്ധേഹത്തിന്റെത സിനിമയെപ്പറ്റി അഭിപ്രായം ചോദിക്കുന്നു. ഞാന്‍ എന്തൊക്കെയോ പറഞ്ഞു. അദ്ധേഹത്തിന്റെ് കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ എന്റെ് കൂതറ മൊബൈല്ഫോരണ് അദ്ധേഹത്തെ കാണിക്കാന്‍ തോന്നിയില്ല. ജീവന് T.V യുട ആളുകള്‍ അവിട വന്നിട്ടുണ്ടായിരുന്നു. അവര്‍ നായികയോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ “മണി” എന്ന റോള്‍ ചെയ്ത അങ്ങേരും അവിട ഉണ്ടായിരുന്നു.
സജീവന് സാറിന്റെ അടുത്ത് യാത്ര പറഞ്ഞു ഞാന്‍ നടന്നു.
താജ് ഹോട്ടലില്‍ ഇരുന്നു കഥ എഴുതി മട്ടാഞ്ചേരിയില്‍ ക്യാമറ വയ്ക്കുന്ന “NEW GENERATION” സിനിമയേക്കാള്‍ വളരെ മികച്ചതാണ് സമൂഹത്തിനു നല്ലൊരു സന്ദേശം നല്കുിന്ന ഈ സിനിമ. “പ്രഭുവിന്റെല മക്കള്‍” എന്ന ഈ സിനിമയെ നമ്മള് പ്രോല്സാസഹിപ്പിചില്ലെങ്ങില് ഇങ്ങനെയുള്ള നല്ല സിനിമകള്‍ മലയാളത്തിന് നഷ്ട്ടപ്പെടും.
ഒരിക്കല്‍ കൂടി സജീവന് സാറിന് ഞാന്‍ നന്ദി പറയുന്നു.
A BIG SALUTE FOR YOU SIR.
വിട് വണ്ടി ചുടുകാട്ടിലേക്ക് (പ്രഭുവിന്റെ മക്കള്‍)
———
Leave a Reply Cancel reply