Manushyarariyan ( Malayalam) by Maithreyan | മനുഷ്യരറിയാൻ
മനുഷ്യരറിയാൻ
Manushyarariyan ( Malayalam)
Author:Maithreyan
മനുഷ്യരെയറിയാൻ, ജീവിതം സുഗമമാക്കാൻ മൈത്രേയൻ പകർന്നു നല്കുന്ന ഉൾക്കാഴ്ച്ചകൾ. നാമിന്നേവരെ പിന്തുടർന്നുപോന്ന ആശയഗതികളെയും സിദ്ധാന്തങ്ങളെയും വിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്നതിനോടൊപ്പംതന്നെ അവയെയെല്ലാം മറികടക്കാനുള്ള പോംവഴികളും അദ്ദേഹം നൽകുന്നു. ശാസ്ത്രചിന്തയെയും സ്വതന്ത്രചിന്തയെയും പിന്തുടരുന്ന, അതിനാഗ്രഹിക്കുന്ന ഏതൊരു മലയാളിയും കേട്ടിരിക്കേണ്ട കൃതി.
ആലോചിച്ചുകൂട്ടി ഉത്തരങ്ങൾ കെണ്ടത്തുകയും വീണ്ടും അത്പരിശോധിച്ച്, വിജയിക്കാനാകുമോ എന്ന് നോക്കുകയാണ്മ നുഷ്യർ ചെയ്തു വന്നിരുന്നത്. അതിനാൽ ലോകത്ത് ജീവിക്കാനായി ധാരാളം അറിവുകൾ ഇന്നുണ്ട്യു്. വഴികളില്ലാതിരുന്ന ഒരു കാട്ടിൽ ഇന്ന് ആയിരക്കണക്കിനു നടപ്പാതകൾ കണ്ട്യു്, ഇതിലേതു പാതയിലൂടെ നടക്കണം എന്നറിയാതെ അന്തിച്ചുനിൽക്കുന്ന ഒരു വഴിയാത്രക്കാരന്റെ അവസ്ഥയിലാണ് നമ്മളെല്ലാവരും. വഴിയില്ലായ്മ യുടെ പ്രശ്‌നമല്ല, വഴികളുടെ ബാഹുല്യമാണ് ഇന്നത്തെ മനുഷ്യരുടെ പ്രശ്‌നം. ഇത്തരമൊരു സന്ധിയിൽ, എന്താണ് നമുക്കൊര വലംബം എന്ന് ക്യുെത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്തകത്തിന്റെ കാതൽ.
Audio Book @ storytel
(1) Narrator:Sanjeev S Pillai
(2) Narrator:Arattupuzha Hakkimkhan
Printed Book @ Amazon INR 269
Free PDF Download Link
Malayalam & English versions available
സമൂഹത്തിൽ വേരുറച്ചുപോയ പല ധാരണകളേയും ഇളക്കി പ്രതിഷ്ഠിക്കാൻ പ്രേരിപ്പിക്കുന്ന പഠനാർഹമായ ലേഖനസമാഹാരം. ഏറെ സ്വീകാര്യമായ പല ആശയഗതികളേയും നിശിതവിമർശനത്തിന് വിധേയമാക്കുന്ന ഗ്രന്ഥകാരൻ, നമ്മുടെ ജ്ഞാനശാഖ മൗലികമെന്ന് കരുതിപ്പോരുന്ന പലചിന്താപദ്ധതികളേയും തന്റെ യുക്തിയാൽ കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുന്നു. വിയോജിപ്പുകൾക്ക് ഏറെ സാധ്യത ഉണ്ടെങ്കിലും ഇതുപോലൊരു പുസ്തകം മലയാളത്തിലെ ശാസ്ത്രാന്വേഷകർക്കും തത്ത്വചിന്താ പഠിതാക്കൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും വലിയ ആലോചനകൾ പ്രദാനം ചെയ്യുമെന്നതിൽ തർക്കമില്ല.
Leave a Reply Cancel reply