ദൈവത്തിനു മാത്രം അറിയാൻ കഴിയുന്ന ചില കാര്യങ്ങൾ

[ad]
31:34: إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ

തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു._
Yusuf Ali, Sahih International, Muhsin Khan, തുടങ്ങിയ എല്ലാ English വിവർത്തനങ്ങളിലും “He Alone” എന്ന അർത്ഥം വരുന്ന പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്.

اللَّهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ 13:8:

ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ കമ്മിവരുത്തുന്നതും വര്‍ദ്ധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്‍റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു._
ഗർഭപാത്രത്തിൽ നടക്കുന്ന സംഭവങ്ങൾ അള്ളഹുവിനു മാത്രമെ അറിയാൻ കഴിയുകയുള്ളു. (إِنَّ اللَّهَ عِندَهُ عِلْمُ ) എന്ന ഖുർആനിൽ പറയുന്നുണ്ടു്.
ഇതിനെകുറിച്ച് അറിവു് (عِلْمُ)
അള്ളാഹുവിന്റെ ( اللَّهَ )
പക്കൽ (عِندَهُ)

പക്ഷെ ഇന്നു ആധുനിക ശാസ്ത്രത്തിലൂടെ ഏതൊരു റേഡിയോളൊജിസ്റ്റിനും അറിയാൻ കഴിയുന്ന നിസാര കാര്യങ്ങളാണു് ഇതെല്ലാം എന്നിരിക്കവെ ഭാവിയും ഭൂതവും അറിയാവുന്ന അള്ളാഹുവിനു എന്തുകൊണ്ടു് ഈ സാങ്കേതിക വിദ്ദ്യ ഭാവിയിൽ വരും എന്നു നേരത്തെ അറിയാമായിരിന്നില്ല.  അള്ളാഹുവിനു മാത്രമെ അറിയാൻ കഴിയു എന്നു എന്തിനു് ഖുർആനിൽ എഴുതിയുരിക്കുന്നു ?