മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക്

മനുഷ്യ ദൈവങ്ങൾ തടവറയിലേക്ക്
1990-കൾ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ, അന്ധവിശ്വാസങ്ങ ളും ചൂഷണങ്ങളും വർധിച്ചു വന്ന ഒരു കാലഘട്ടമായിരുന്നു. രാഷ്ട്രീയ അഴിമതികളും സാമൂഹിക പ്രശ്‌നങ്ങളും വിദ്യാ ഭ്യാസ പിന്നാക്കാവസ്ഥയും നിലനിന്നിരുന്ന ആ സമയത്താണ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചോഴിയക്കാട്, വണ്ടിത്താ വളത്തിനടുത്തുള്ള തപോവരിഷ്‌ഠാശ്രമത്തിൽ ‘തഥാതൻ’ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ധർമ്മസൂയ മഹായാഗം സംഘടിപ്പിക്കപ്പെടുന്നത്. ലോകസമാധാനവും ധർമ്മസംസ്ഥാപനവും ലക്ഷ്യമിട്ടുള്ള ഈ യാഗത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളും അഞ്ഞൂറിലധികം വിദേശികളും പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.
നാരായണൻ എന്ന തഥാതൻ
ചോഴിയക്കാട് ഇടയൻകുളമ്പിലുള്ള നാരായണേട്ടൻ എന്ന വ്യക്തിയാണ് പിന്നീട് ‘തഥാതൻ’ എന്ന പേരിൽ അറിയപ്പെട്ടത്. ഇദ്ദേഹം പണ്ട്
വണ്ടിത്താവളത്ത് സൈക്കിൾ കടയും സോഡാ കടയും നടത്തിയിരുന്നതായി അറിയാം. നിയമഭൂമിക മാസികയുടെ റിപ്പോർട്ട് അനുസരിച്ച്, വർ ഷങ്ങൾക്ക് മുൻപ് പൊള്ളാച്ചിയിലെ ഒരു വർക്ക് ഷോപ്പിൽ ജോലി ചെയ് തിരുന്ന ഇദ്ദേഹം അവിടത്തെ നാട്ടുകാരുടെ മർദ്ദ മേറ്റ് മനംനൊന്ത് കുറച്ചുകാലം അലഞ്ഞുതിരിയുകയും പിന്നീട് സ്വയം പ്രതിരോധത്തിനായി യോഗ അഭ്യസിക്കുകയും ചേരിങ്കൽ കൃഷ്ണൻ
എ ന്നയാളുടെ ശിഷ്യനാകു കയും ചെയ്തു.
യാഗങ്ങളും സാമ്പത്തിക വളർച്ചയും
ലോകസമാധാനത്തിനായി 1999-ൽ വണ്ടിത്താവളത്ത് വെച്ചായിരുന്നു ആദ്യ യാഗം. തുടർന്ന് 2009-ൽ പാലക്കാട് കിണാശ്ശേരിയിൽ വെച്ച് രണ്ടാമത്തെ യാഗവും 2014-ൽ മൂന്നാമത്തെ യാഗവും നടന്നു. ഈ യാഗങ്ങളിലൂടെ ലോകത്തിന് ശാന്തി ലഭിച്ചോ ഇല്ലയോ എന്നതിലുപരി, സംഘാടകർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടായെന്ന് നാട്ടുകാർ പറയുന്നു.
ചേരിങ്കൽ കൃഷ്ണന്റെ യോഗ:
പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ കൃഷ് ണൻ എന്ന കൃഷ്‌ണപ്പന്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും യോഗയും പ്രാണായാമവും പരിശീലിപ്പിക്കുകയും മനോശുദ്ധിക്കായി സംവാദങ്ങൾ നടത്തുകയും ചെയ്തിരുന്നു. ദൂരദേശങ്ങളിൽ നിന്ന് പോലും പ്രഗത്ഭരായ നിരവധി ആളുകൾ ഈ കൂട്ടായ്‌മകളിൽ പങ്കെടുത്തിരുന്നു. ഇവിടെ ആത്മീയതയ്ക്ക് സ്ഥാനമുണ്ടാ യിരുന്നില്ലെന്നും ദുരാചാരങ്ങൾക്കെതിരെയും മാനവികതയ്ക്ക് വേണ്ടിയുമുള്ള ചർ ച്ചകളാണ് നടന്നിരുന്നതെന്നും അറിയാം.
നാരായണന്റെയും മണിയുടെയും പ്രവേശനം
ചോഴിയക്കാടുള്ള നാരായണേട്ടനും വിളയോടിയിലുള്ള മണിയേട്ടനും ഈ കൂട്ടായ്മയിലെത്തി നാരായണനെ ശിഷ്യനായി സ്വീകരിക്കാൻ കൃഷ്‌ണൻ ആദ്യം മടിച്ചിരുന്നു. നാരായണൻ ഈ വിദ്യ ദുരു പയോഗം ചെയ്യുമെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് നാരായണന് ശിഷ്യത്വം നൽകിയെങ്കിലും അധികം വൈകാതെ തന്നെ നാരായണൻ അവിടെ പൂ ജാവിധികളും മറ്റ് ആത്മീയ ചടങ്ങുകളും ആരംഭിച്ചു. മണിയേട്ടൻ ഇതിനെ ശക്ത മായി വിമർശിച്ചെങ്കിലും നാരായണൻ വഴങ്ങിയില്ല. തുടർന്ന് മണിയേട്ടൻ ചിറ്റൂർ ഓ രതപ്പുഴയുടെ തീരത്തുള്ള വിളയോടിയിൽ സ്വന്തമായി ഒരു ഷെഡ് കെട്ടി തങ്ങളുടെ വഴിക്കുള്ള പ്രവർത്തനങ്ങൾ തുടർന്നു.
തപോരിഷ്‌ഠാശ്രമത്തിൻ്റെ ഉയർച്ച
നാരായണേട്ടൻ ആത്മീയ കച്ചവടത്തിലൂടെ ധാരാളം ആളുകളെ ആകർഷിച്ചു. ഈ സ്ഥലം പിന്നീട് തപോരിഷ്‌ഠാ ശ്രമമായി മാറി. ആളുകൾ വർധിച്ചപ്പോൾ നാരായണൻ തഥാതൻ എന്ന പേര് സ്വീകരിക്കുകയും ആശ്രമത്തിലെത്തുന്ന ചിലർക്ക് പ്രത്യേക യൂണിഫോമുകൾ ഏർപ്പെടുത്തുകയും ചെയ്‌തു. കൊല്ലങ്കോട് പ്രാദേശത്തെ ടുറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി വിദേശികളെ ഇവി ടേക്ക് ആകർഷിക്കാൻ ഇവർക്ക് കഴിഞ്ഞു. സാമ്പത്തികമായി സ്വാധീനമുള്ള വ്യക്തികളുമായി നടത്തിയ ചർച്ചകളുടെ ഫലമായി പുതിയ ആത്മീയ പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു.
കൊല്ലൂർ പദ്ധതിയും സാമ്പത്തിക തട്ടിപ്പുകളും
കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ സ്ഥലം വാങ്ങി ഒരു ആശ്രമം പണിയാൻ ഇവർ തീരുമാനിച്ചു. ഇതിനായി സാമ്പത്തികമായി ഉയർന്ന കുടുംബങ്ങളിലെ ചിലരെ കണ്ടെത്തി ശിഷ്യത്വം നൽകുകയും അവരുടെ കുടുംബസ്വത്ത് ഈ പദ്ധതിയിലേക്ക് നിക്ഷേപിപ്പിക്കുകയും ചെയ്‌തു. കേരളത്തിൽ ചാരായ നിരോധനം വന്നപ്പോൾ ജോലി നഷ്ടപ്പെട്ട ചില തൊഴിലാളികളെയും ഈ പദ്ധതിയിലേക്ക് ആകർഷിച്ച് അവരിൽ നിന്ന് പണം വാങ്ങി കൊല്ലൂരിൽ സ്ഥലം വാങ്ങി യതായും പറയപ്പെടുന്നു. എന്നാൽ പിന്നീട് ഈ നിക്ഷേപം നടത്തിയ പലർ ക്കും പണമോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ല. പലരും സ്വന്തം കുടുംബങ്ങളിൽ പോലും കയറാൻ കഴിയാതെ ദുരിതത്തിലായി.
മഹായാഗങ്ങളുടെ തുടർച്ച
കൊല്ലൂരിലെ ആശ്രമ നിർമ്മാണം സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ, പണം സ്വരൂപിക്കാനുള്ള മാർഗമായി വിണ്ടും ധർമ്മസൂയ മഹായാഗങ്ങൾ സംഘടിപ്പിക്കാൻ ഇവർ തീരുമാനിച്ചു. ആദ്യത്തെ യാഗം വണ്ടിത്താവളം ചോഴിയക്കാട് വെച്ച് ‘മഹാഗുരുവായ തഥാതന്റെ നേതൃത്വത്തിൽ ലോകസമാധാനത്തിനും മനുഷ്യ നന്മയ്ക്കും’ എന്ന പേരിൽ വലിയ പ്രചരണത്തോടെ നടന്നു. വിദേശികളെ ആകർഷിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു. കുടുംബസമാധാനം, മികച്ച വി ദ്യാഭ്യാസം, ജോലിസ്ഥിരത തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങൾക്കായി യാ ഗങ്ങളിൽ പങ്കെടുക്കാൻ പ്രത്യേക തുകകൾ ഈടാക്കി. ആളുകൾ ലക്ഷങ്ങളും പതിനായിരങ്ങളും നൽകുകയും, ചിലർ ഈ ‘മഹാസംഭവം’ കണ്ട് സ്വന്തം ആഭരണങ്ങൾപോലും സംഭാവനയായി നൽകുകയും ചെയ്തു.
നിയമനടപടികളും പ്രതിഷേധങ്ങളും
ഈ യാഗങ്ങൾ നടക്കുന്ന സമയത്ത് കൊല്ലങ്കോടുള്ള ‘നിയമഭൂമിക’ മാസിക യിൽ ‘ഇവരും സ്വാമിമാരോ?’ എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, സ്വാമിമാർ അതിന്റെ ഓഫീസ് തല്ലിത്തകർത്തു. അന്ന് കേരള യുക്തിവാദി സംഘം ചിറ്റൂർ താലൂക്ക് പ്രസിഡണ്ടായി രുന്ന ഞാൻ ഈ യാഗത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രവർത്തനങ്ങൾ നടത്തി. യാഗത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിക്കൊണ്ട് ‘കണ്ടാലും കൊണ്ടാലും അറിയാത്തവർ’ എന്ന നോട്ടീസ് വിതരണം ചെയ്തു. പാലക്കാട്ടെ സാംസ്കാരിക സംഘടനകളെ ഏകോപിപ്പി ച്ച് ‘സാംസ്‌കാരിക ഐക്യമുന്നണി’ രൂ പീകരിച്ച് യാഗവിരുദ്ധ പൊതുയോഗങ്ങ ളും വാഹന പ്രചരണ ജാഥകളും സംഘ ടിപ്പിച്ചു. ഇതിൽ കേരളത്തിലെ നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.
ഇതേത്തുടർന്ന് സ്വാമിമാർ എന്നെ ഭീ ഷണിപ്പെടുത്താൻ തുടങ്ങി. വീടിനു മു ന്നിലൂടെ ബൈക്കുകൾ അമിതവേഗ ത്തിൽ ഓടിക്കുകയും കൊല്ലുമെന്ന് ആംഗ്യം കാട്ടുകയും ചെയ്‌തു. ഞാൻ നേരിട്ട് അവരെ സമീപിക്കുകയും നിയമപരമായ നടപടികളെടുക്കുമെന്ന് താക്കീത് നൽകുകയും ചെയ്‌തതിന് ശേഷമാണ് ഭീഷ ണി അവസാനിച്ചത്. പിന്നീട് നടന്ന യാഗവിരുദ്ധ പൊതുയോഗങ്ങളിൽ, തഥാത നോടൊപ്പം പ്രവർത്തിച്ചിരുന്നതും പിന്നീട് സദ്ഗുരു യോഗാശ്രമം സ്ഥാപകനുമായ മണിയേട്ടൻ ഉൾപ്പെടെയുള്ളവർ സം സാരിച്ചു. ഇത് യുക്തിവാദ രംഗത്ത് എന്റെ മികച്ച പ്രവർത്തനങ്ങളിലൊന്നായി
കണക്കാക്കപ്പെടുന്നു.
നിലവിലെ അവസ്ഥ
കൊല്ലൂരിലെ പദ്ധതി പൂർത്തിയാക്കാൻ ഫണ്ട് തി കയാതെ വന്നപ്പോൾ, തഥാതനും സംഘാടകരും വിണ്ടും ധർമ്മസൂയ യാഗങ്ങൾ സംഘടിപ്പിച്ച് പണം പിരിച്ചു. കൊല്ലൂരിലെ ആശ്രമം പൂർത്തിയാക്കിയപ്പോഴാണ് കർണാടക സർക്കാരിൻ്റെ അന്ധവിശ്വാസ നിർ മ്മാർജ്ജന നിയമം വരുന്നത്. ഇതോടെ കൊല്ലൂരിലെ പ്രവർത്തനങ്ങൾക്ക് നിയമസാധുത ഇല്ലാതാവുകയും അവർ വീണ്ടും പാലക്കാട് വണ്ടിത്താവളം കാട്ടിലേക്ക് മാറുകയും ചെയ്‌തു. നിലവിൽ ഈ ‘സമാധാന വിതരണക്കാർക്ക് ആശയപരമായ ദാരിദ്ര്യമുണ്ടെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ട്. അവർ പല ഗ്രൂപ്പുകളായി തിരിഞ്ഞെങ്കിലും, ഒരു കാര്യത്തിൽ അവർ ഒറ്റക്കെട്ടാണ്: ആത്മീയ കച്ചവ ടത്തിലൂടെ പണം സമ്പാദിക്കുക. നിലവിൽ ആശ്രമത്തിൻ്റെ സ്ഥാപകനായ സ്വാമി തഥാതനെ ആശ്രമത്തിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. കുറച്ചുകാലം അദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് വാട് സാപ്പ് സന്ദേശത്തിലൂടെ താൻ ജീവിച്ചിരിപ്പുണ്ടെന്നും ആശ്ര മത്തിലുള്ളവർ തന്നെ കൊന്നുകളയുമെന്ന് ഭയന്ന് ഒ ളിവിൽ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ അദ്ദേഹം വണ്ടിത്താവളത്ത് തന്റെ പഴയ സ്ഥലത്ത് ഒതുങ്ങി കഴിയുകയാണ്.
മറ്റൊരു ആത്മീയ നേതാവ്:
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇതു കൂടാതെ മറ്റൊരു ‘മഹാസ്വാമി’ കൂടിയുണ്ട് – മുതലമട കേന്ദ്രീകരിച്ച് ‘ജനസേവനം’ നടത്തുന്നു എന്ന് അ വകാശപ്പെടുന്ന സ്വാമി സുനിൽ ദാസ്. വിശക്കുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകി പത്രങ്ങളിൽ വാത്ത വരുത്തി സമൂഹത്തിലെ ധനികരുടെയും രാഷ്ട്രീയ നേതാക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി കോടിക്കണ ക്കിന് രൂപ തട്ടിയെടുത്തതായി പറയപ്പെടുന്നു. കൂടാതെ, തന്റെ സ്വാധീനം ഉപയോഗിച്ച് ജോലി വാഗ്ദാനം ചെയ്ത‌് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുകയും കോയമ്പത്തൂർ ജയിലിൽ കിടക്കുകയും ചെയ്തശേ ഷം ഇപ്പോൾ മുംബൈ പോലീസ് കസ്റ്റഡിയിലുമാണ്.
അവസാന ചിന്തകൾ
നാരായണനും വിവിധ ഗ്രൂപ്പുകളിലുള്ളവരും യ ഥാർത്ഥ ആശ്രമത്തിൻ്റെ അവകാശികൾ ആരാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി വിദേശികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് ശക്തി തെളിയിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ‘സ മാധാനത്തിന്റെ മൊത്ത വിതരണക്കാർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സ്വാമിമാരുടെ ഭാവി പ്രവർത്ത നങ്ങൾ എങ്ങോട്ടായിരിക്കും എന്ന് കണ്ടറിയേണ്ടിയി രിക്കുന്നു.
അതെന്തായാലും, വിശ്വാസി സമൂഹം കണ്ടാലും കൊണ്ടാലും അറിയാത്ത വരാണ്. അവരുടെ മുന്നിൽ നമുക്ക് ബദലുകളില്ല, അന്ധ വിശ്വാസ നിർമാർജ്ജന നിയമം നടപ്പാക്കുക യല്ലാതെ…അതിനുള്ള നടപടിക ളാണ് ഉണ്ടാകേണ്ടത്.
ശിവരാമൻ പട്ടഞ്ചേരി
ശിവരാമൻ പട്ടഞ്ചേരി 2025 ആഗസ്റ്റ് ലക്കം യുക്തിരേഖ യിൽ എഴുതിയ ലേഖനം
Leave a Reply Cancel reply