നിര്മുക്ത തിരുവനന്തപുരം ചാപ്റ്റര്‍ ഉദ്ഘാടന സമ്മേളനവും സെമിനാറും
[ad]
നിര്മുക്ത തിരുവനന്തപുരം ചാപ്റ്റര്‍ ഉദ്ഘാടന സമ്മേളനവും സെമിനാറും
20.07.2012 വൈകിട്ട് 4 മണിക്ക്
പ്രസ് ക് ളബ് ഹോള്‍, തിരുവനന്തപുരം
സെമിനാര്‍: ‘ദൈവവും ദൈവകണവും’
അവതാരകന്. പ്രൊഫ. സി. രവിചന്ദ്രന്‍
സുഹൃത്തേ,
തിരുവനന്തപുരം നഗരത്തില്‍ ശാസ്ത്രം, സ്വതന്ത്രചിന്ത, മാനവികവിഷയങ്ങള്‍ സംബന്ധിച്ച് സംഘടനാപരമായ ഇടപെടലുകള്‍ തീരെ ഉണ്ടാകുന്നില്ലെന്ന കാര്യത്തില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല. എങ്കിലും സമൃദ്ധമായ ഒരു ഭൂതകാലം ഇക്കാര്യത്തില്‍ നമുക്ക് സ്വന്തമായുണ്ട്. അത്തരമൊരു ഭൂതകാലത്തിന്റെ തിരിച്ചെടുപ്പിന്റെ ഭാഗമായാണ് 2008 ല്‍ ദേശീയതലത്തില്‍ സ്ഥാപിതമായ നിര്മുക്ത (Nirmukta, Non-profot organisation dedicated to the promotion of Science and Freethought in India. Est 2008) തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. മുംബൈ, കൊല്‍ക്കൊത്ത, ദല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊച്ചി, ബാംഗ് ളൂര് തുടങ്ങിയ 8 പ്രമുഖ നഗരങ്ങള്‍ മുഖ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന നിര്മുക്തയ്ക്ക് നിരവധി പ്രാദേശികശാഖകളും സൈബര്‍ ഗ്രൂപ്പുകളുമുണ്ട്. ജൂലൈ ഇരുപതാം തീയതി (20012, July 20, 4 PM) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ് ക് ളബ് ഹോളില്‍ നടക്കുന്ന ‘നിര്മുക്ത’ തിരുവനന്തപുരം ചാപ്റ്ററിന്റെ ഉത്ഘാടന സമ്മേളനത്തിലേക്കും സെമിനാറിലേക്കും താങ്കളെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
‘ദൈവവും ദൈവകണവും’ (‘God and God particle’) എന്നതാണ് ഉത്ഘാടന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാര്‍ വിഷയം. സ്വിറ്റ്സര്‍ലന്‍ഡിലെ സേണില്‍(CERN) ഈയിടെ നടന്ന ഹിഗ്ഗ്സ് ബോസോണ്‍ (Higg’s Boson) കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങളാണ് ചര്‍ച്ചാവിഷയം. ഹിഗ്ഗ്സ് ബോസോണില്‍ നിന്നും ദൈവത്തിലേക്ക് കുറുക്കുവഴികള്‍ തേടുന്ന മത അജണ്ടയും ഈ കണ്ടുപിടുത്തം മനുഷ്യരാശിക്ക് നല്കാനിടയുള്ള നേട്ടങ്ങളും വിശകലനം ചെയ്യപ്പെടുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകന് ശ്രീ. സി.രവിചന്ദ്രന്‍ സെമിനാറില്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ചോദ്യത്തരവേളയും ഉണ്ടായിരിക്കും. ഏവര്‍ക്കും സ്വാഗതം.
For details-9995112660
Leave a Reply Cancel reply