പുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ

[ad]

meet against book ban in Keala

പുസ്തക നിരോധത്തിനെതിരെ സാംസ്കാരിക കൂട്ടായ്മ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമെതിരെ നടക്കുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ താക്കീതായി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്ത്തകരുടെയും കൂട്ടായ്മ മാറി. ജോണ് ബ്രിട്ടാസ് ഗെയിലുമായി നടത്തിയ അഭിമുഖ
പുസ്തകം നിരോധിച്ചതിനെതിരെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചിന്താ സ്വാതന്ത്ര്യം ബുദ്ധിജീവികളേയും എഴുത്തുകാരേയും മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് സമ്മേളനത്തിന്് തുടക്കംകുറിച്ച് ആനന്ദ് പറഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരേയും മുഖ്യധാരയില്നിന്ന് പുറന്തള്ളപ്പെട്ടവരേയുമാണ്
ഇത്തരം നിരോധനംഅടിമകളാക്കുക. സംവാദത്തിലൂടെമാത്രമേ സംസ്കാരത്തിന് മുന്നേറാനാവൂ. സംവാദമെന്നത് വിമര്ശനംകൂടി ഉള്പ്പെടുന്നതാണെന്നും ആനന്ദ് പറഞ്ഞു.

sara joseph at Trichur meet for freedom of speech

ക്രിസ്തുവും ബുദ്ധനും മുഹമ്മദുമടക്കമുള്ളവര് മുന്നോട്ടുപോയത് സംവാദങ്ങളിലൂടെയാണ്. സംവാദ സ്വാതന്ത്ര്യം അടുത്ത തലമുറയ്ക്ക് കൊടുക്കാനായതിനാലാണ് ഇവര് പ്രവാചകരായത്. വിമര്ശത്തിനും നിന്ദയ്ക്കുമിടയില് ചെറിയൊരു നൂല്പ്പാലം മാത്രമാണുള്ളതെന്ന് കെ ഇ എന് പറഞ്ഞു. വന്ദിക്കുന്നവര്ക്ക് നിന്ദിക്കാനും അവകാശമുണ്ട്. എന്നാല് വിമര്ശം ആത്മനിഷ്ഠ നിന്ദാവചനങ്ങളാവാതെ ജനാധിപത്യവിരുദ്ധതക്കെതിരെ മുന കൂര്പ്പിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തുഞ്ചന്പറമ്പില് സ്വാമി സന്ദീപാനന്ദഗിരി ആക്രമിക്കപ്പെട്ടപ്പോള് പ്രതിഷേധിക്കാന് ആരും തയ്യാറാവാഞ്ഞത് നാണക്കേടാണ്. സമാന്തര ഭരണകൂടങ്ങളുടെ നാടായി രാജ്യംമാറി. മുഖ്യഭരണകൂടത്തെപ്പോലും ഭരിക്കുന്നത് സമാന്തര ഭരണകൂടങ്ങളാണെന്നും കെ ഇ എന് പറഞ്ഞു.

Ravi DC speaking at the meet

ഫാസിസം മുഖ്യധാരാപ്രസാധകര്ക്കുനേരെ തിരിഞ്ഞതിനാല് പ്രതിഷേധിക്കാന് എഴുത്തുകാര് മത്സരിക്കുമെന്ന് ദേശാഭിമാനി കണ്സള്ട്ടിങ് എഡിറ്റര് എന് മാധവന്കുട്ടി പറഞ്ഞു. കെ വേണു അധ്യക്ഷനായി. വൈശാഖന്, എം എന് കാരശേരി,രാവുണ്ണി, സാറാജോസഫ്, ഡോ. എന് ആര് ഗ്രാമപ്രകാശ്, പാര്വതി പവനന്, ഡോ. എം പി പരമേശ്വരന്, സിവിക് ചന്ദ്രന്, യു കലാനാഥന്, രവി ഡിസി, സോമശേഖരന്, സി ആര് പരമേശ്വരന്, ടി എന് ജോയി എന്നിവര് സംസാരിച്ചു. സജീവന് അന്തിക്കാട് സ്വാഗതം പറഞ്ഞു. മൈത്രി ബുക്സ് പ്രസിദ്ധീകരിച്ച ഗെയ്ലിന്റെ ആത്മകഥയുടെ മലയാള പരിഭാഷ ചടങ്ങില് പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*