ഭഗത് സിങ്ങ് പറഞ്ഞത്

പുരോഗതിക്കുവേന്‍ടി നിലകൊള്ളുന്ന ‌ഓരോ ആളും പഴയ വിശ്വാസങ്ങള്‍ ഓരോന്നിനെയും വെല്ലുവിളിക്കാനും അവിശ്വസിക്കാനും വിമര്‍ശിക്കാനും തയ്യാറാകേന്‍ടിവരും. നിലവിലുള്ള വിശ്വാസങ്ങളെ ഓരോന്നിനെയും ഇനം തിരിച്ച് സവിസ്തരം പരിശോധിക്കാനും കാര്യകാരണ ബന്ധങ്ങളെപ്പറ്റി ചിന്തിക്കാനും തയ്യാറാകണം. അങ്ങിനെ ആവശ്യമായത്ര യുക്തിചിന്തക്ക് ശേഷം ഒരാള്‍ ഒരു തത്വത്തിലോ സിദ്ധാന്തത്തിലോ വിശ്വസിച്ചു തുടങ്ങുന്നു എന്‍കില്‍ അത് സ്വാഗതാര്‍ഹമാണ്. അയാളുടെ യുക്തി ഒരുപക്ഷെ, തെറ്റോ, തെറ്റുദ്ധരിക്കപ്പെട്ടതോ, തെറ്റിലെക്ക് നയിക്കപ്പെട്ടതോ, ചിലപ്പോള്‍ മിഥ്യാഹേതുവോ ആയേക്കാം. അങ്ങിനെ ആയാല്‍ പോലും അയാളെ തിരുത്താന്‍ കഴിയും. കാരണം അയാളുടെ ജീവിത ചിന്തകളുടെ വഴികാട്ടി നക്ഷത്രം യുക്തിയത്രെ. എന്നാല്‍ വെറും വിശ്വാസവും കണ്ണടച്ചുള്ള വിശ്വാസവും അപകടകരമാണ്. അത് ബുദ്ധിയെ മന്ദമാക്കുന്നു. ഒരുവനെ പ്രതിലോമകാരിയാക്കുകയും ചെയ്യുന്നു. യാഥാര്‍ ഥ്യവാദി എന്ന് അവകാശപ്പെടുന്ന ഒരാള്‍ പഴയ വിശ്വാസങ്ങളെ ആകെ ചോദ്യം ചെയ്യണം. യുക്തിയുടെ കടന്നുകയറ്റത്തെ ചെറുത്തു നില്ക്കാനാവുന്നില്ലെന്‍കില്‍ വിശ്വാസഗോപുരുങ്ങള്‍ ഇടിഞ്ഞുവീഴും.
— ഭഗത് സിങ്ങ്
— ഞാന്‍ എന്തു കൊന്‍ട് നിരീശ്വരവാദിയായി[ad#ad-1]

4 Comments on “ഭഗത് സിങ്ങ് പറഞ്ഞത്

  1. പുരോഗതിക്ക് ആവശ്യം യുക്തിപരമായ ചിന്ത ആണെന്ന് മനുഷ്യരെ ബോധാവാന്മാരക്കുന്ന ഒരു പോസ്റ്റ്‌ . വളരെ നന്നായിരിക്കുന്നു .അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വിശ്വസിക്കുന്നവരെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകട്ടെ ഈപോസ്റ്റ്‌ ………………..

  2. പ്രപഞ്ചം “എന്ന്” സ്രിഷ്ടിച്ചു എന്ന് ചോദിച്ചിരിക്കുന്നു ഒരു യുക്തിവാദി ….. 00/00/0000 00:00:00.0000- ആണ് സൃഷ്ടി നടന്നത് !!!! താങ്കളുടെ സൌകര്യത്തിനു വേണമെങ്കില്‍ കുറെ 0-കല്‍ കൂടി ആകാം. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തുക.

  3. പ്രപഞ്ചം “എന്ന്” സ്രിഷ്ടിച്ചു എന്ന് ചോദിച്ചിരിക്കുന്നു ഒരു യുക്തിവാദി ….. 00/00/0000 00:00:00.0000- ആണ് സൃഷ്ടി നടന്നത് !!!! താങ്കളുടെ സൌകര്യത്തിനു വേണമെങ്കില്‍ കുറെ 0-കല്‍ കൂടി ആകാം. എന്നിട്ട് ഒരു തീരുമാനത്തില്‍ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *

*