
ശാസ്ത്രീയ മനോവൃത്തി (Scientific temper) സമൂഹത്തില്‍ പ്രബലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉള്‍പെടുത്തി “സ്വന്തമായി ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന” സ്വതന്ത്രചിന്തകരായ വ്യക്തികളും ഇത്തരം വ്യക്തികളടങ്ങുന്ന കൂട്ടായ്മകളും സഹകരിച്ചുകൊണ്ട് 2012 മുതല്‍ നടന്നുവരുന്നൊരു വിപുലമായ വാര്‍ഷിക സമാഗമമാണ് “സ്വതന്ത്രലോകം”. വിവിധ ശാസ്ത്രീയ-സാമൂഹ്യ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും ചര്‍ച്ചകളുമാണ് ‘സ്വതന്ത്രലോക’ത്തിന്റെ കാതല്‍. 2012 ല്‍ മലപ്പുറത്തും, 2013 ല്‍…