Buy One Part Woman by Perumal Murugan

പെരുമാൾ മുരുകന്റെ നോവൽ മാതോരുഭാഗന്റെ ഇംഗ്ലീഷ് പരിഭാഷ ‘One part Woman’

പെരുമാൾ മുരുകന്റെ വിവാദനോവലായ മാതൊരുഭഗന്റെ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ 'One part Woman'

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

“പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു. അയാള്‍ ദൈവമല്ലാത്തതുകൊണ്ട് ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ പോവുന്നില്ല. അയാള്‍ക്ക് രണ്ടാം ജന്മത്തില്‍ വിശ്വാസവുമില്ല. പി. മുരുഗന്‍ എന്ന ഒരു സാധാരണ അധ്യാപകനായി അയാള്‍ ജീവിക്കും. അയാളെ വെറുതെ വിടൂ.”

‘മധോരുഭാഗൻ’ എന്നൊരു നോവൽ എഴുതിയതിന്റെ പേരിൽ സംഘപരിവാര്‍ സംഘടനകളാല്‍ വേട്ടയാടപ്പെടുന്ന, പെരുമാള്‍ മുരുഗന്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ പറയുന്നു.
താന്‍ എന്നെന്നേക്കുമായി എഴുത്തു നിർത്തുകയാണ്‌ എന്നും പ്രസിദ്ധീകരിക്കപ്പെട്ട
പുസ്തകങ്ങള്‍ ഇനി വില്‍ക്കരുതെന്നും അതിലുണ്ടാകുന്ന നഷ്ടം താന്‍ നല്‍കുമെന്നും പെരുമാള്‍ മുരുഗന്‍ തന്റെ പ്രസാധകരോട് പറഞ്ഞു. പുസ്തകങ്ങള്‍ വാങ്ങിയവരുണ്ടെങ്കില്‍ അവയെല്ലാം അഗ്നിക്കിരയാക്കണെമെന്നും അവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും തന്റെ എല്ലാ പുസ്തകങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നും വേദനയോടെ ആ എഴുത്തുകാരൻ പറയുന്നു.
കേട്ടാലറയ്ക്കുന്ന തരത്തിലുള്ള അനാചാരങ്ങളുടെ പേക്കൂത്തുകൾ ആയിരുന്നു ഇവിടെ ആര്ഷ ഭാരത സംസ്ക്കാരം എന്ന രീതിയിൽ നടത്തിക്കൊണ്ടിരുന്നത്.
നൂറുവര്‍ഷം മുമ്പ് തിരുഞ്ചങ്കോട് അര്‍ധനാരീശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു എന്ന് കരുതുന്ന ആചാരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ നോവല്‍. ഉത്സവരാത്രിയില്‍ ആരുമായും കിടപ്പറ പങ്കിടാന്‍ സ്ത്രീക്ക് അവകാശമുണ്ടായിരുന്നുവെന്ന് നോവലില്‍ വിവരിക്കുന്നുണ്ടെന്നും ഇത് ക്ഷേത്രത്തെയും വിശ്വാസികളെയും അപമാനിക്കുന്നതാണെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
ഇതിനെതിരെയാണ് സംഘപരിവാര സംഘടനകൾ ഉറഞ്ഞു തുള്ളുന്നത്.

കാർടൂണിസ്റുകളെ കൊലപ്പെടുത്തിയ മത തീവ്രവാദികൾക്കെതിരെ കൊലയ്ക്ക്‌ കാരണമായ ‘ചർലീ ഹെബ്ടോ’ എന്ന പ്രസിദ്ധീകരണത്തിന്റെ ലക്ഷക്കണക്കിന്‌ കോപ്പികൾ പുറത്തിറക്കി പാരീസ് പ്രതികരിച്ചത് പോലെ പെരുമാൾ മുരുഗന്റെ പുസ്തകം വാങ്ങി പ്രചരിപ്പിച്ചുകൊണ്ട് നമുക്ക് ഈ സാംസ്കാരിക ഫാസിസതിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമാവാം (ഓൺലൈൻ വാങ്ങാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.)

One Part Woman

Leave a Reply

Your email address will not be published. Required fields are marked *

*