nav-left cat-right
cat-right

മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി

Number of View: 11412

പ്രസവം എന്തുകൊണ്ടും വേദനാജനകമായ ഒരു സംഭവമാണു്. ഈ വേദനയുടെ പരിയവസാനത്തിൽ സന്തോഷകരമായ ഒരു സംഭവം  ഉണ്ടാകാറുണ്ടു്. സ്ത്രിയുടെ ഈ വേദനാജനകമായ അവസ്ഥ കാണുന്നവർ ആരും ദുഖം പ്രകടിപ്പിക്കാറില്ല, മറിച്ചു് ഈ വേളയിൽ സുഹൃത്തുക്കളും ബധുമിത്രാതികളും സ്ത്രീയെ അനുമോതിക്കാറാണു് പതിവു്.   ഒരു പുതിയ ജന്മം സന്തോഷ ജനകമായ ഒരു സംഭവമായിട്ടാണു് മനുഷ്യൻ ആഘോഷിക്കാറുള്ളതു്.

അതുപോലെ മരണം ദുഖം ജനിപ്പിക്കുന്ന ഒരു വാർത്തയാണു്. പക്ഷെ ഈ ലോകത്തിലെ ജന്മം പരലോകത്തിലേക്കുള്ള പരിശീലന ശാലയാണെന്നും. പരലോകത്തിൽ ചെന്നാൽ വിശപ്പും ദാഹവും ഇല്ലാതാകും എന്നും. ഇസ്ലാമിനു വേണ്ടി മരിക്കുകയാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഒരു പുരുഷനു് 72 കന്യകമാരായ വെപ്പാട്ടികൾ കാത്തിരിക്കും എന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ടു്.
(ഇസ്ലാമിനു വേണ്ടി മരിക്കുന്ന സ്ത്രീകൾക്ക് 72 വെപ്പാട്ടന്മാർ ഉണ്ടാകുമോ എന്നു ഖുർ-ആൻ പറയുന്നില്ല)

അപ്പോൾ എന്തുകൊണ്ടാണു് മരണ വാർത്ത കേൾക്കുമ്പോൾ അബ്രഹാമിൿ  ദൈവ വിശ്വാസികൾ ദുഖം പ്രകടിപ്പിക്കുന്നതു് എന്നു എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.  ദൈവത്തെ നേരിൽ കാണാൻ കിട്ടുന്ന അവസരം എന്തുകൊണ്ടും ഒരു വിശ്വാസിക്ക് സന്തോഷം നൾകുന്ന ഒന്നാണല്ലോ. അവിടെ കാത്തിരിക്കുന്ന 72 കന്യകമാരുടേ കാര്യം പറയണ്ടല്ലോ. അപ്പോൾ പിന്നെ എന്തിനാണു് ഇവർ ദുഖവും ചിലപ്പോൾ മരണത്തെ ഓർത്തു് ഭയവും പ്രകടിപ്പിക്കുന്നതു്. സാക്ഷാൽ ദൈവത്തെ കാണാനുള്ള അവസരം അടുത്തതിനാൽ മരിക്കാൻ കിടിക്കുന്നവരെ കണ്ടു അഭിനന്ദിക്കുകയല്ലെ വേണ്ടതു്. ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ദുഖം പ്രകടിപ്പിക്കുന്നതു്?

9 Responses to “മരണത്തിൽ ദുഖിക്കുന്ന ദൈവവിശ്വാസി”

  1. Sudheer Chattanath says:

    kindly give the permission to read the hinduatheist blog

  2. G.K.Menon says:

    I find the scaling interesting. Its different. Coming to me, some time i used to mis in logic.Ofcourse athiesm has paved way for a lot positive growth. Thank you for ur efforts. Pls keep in touch.

  3. madhumohanan says:

    Dear …

    They knows the reality… thats why they feel bad in death

    madhu

  4. sivadas says:

    Good thought. may the fool believers reed the thought

  5. Wiser says:

    മനുഷ്യസ്ഥിത്വത്തെ സംവിധാനിച്ച രീതി മുഴുവനും അറിഞ്ഞിട്ടു തന്നെയാണോ ഈ കമന്റ്‌ എഴുതി വിട്ടത്? അങ്ങനെയാണെങ്കില്‍ ഒരു അസ്ഥിത്വം താങ്കളും ഉണ്ടാക്കൂ…

  6. Wiser says:

    മനുഷ്യസ്ഥിത്വത്തെ സംവിധാനിച്ച രീതി മുഴുവനും അറിഞ്ഞിട്ടു തന്നെയാണോ ഈ കമന്റ്‌ എഴുതി വിട്ടത്? അങ്ങനെയാണെങ്കില്‍ ഒരു അസ്ഥിത്വം താങ്കളും ഉണ്ടാക്കൂ…

  7. Pks says:

    Right question…..

  8. Sadik_Khalid says:

    താങ്കള്‍ ഉന്നയിക്കുന്ന ചോദ്യത്തില്‍ പാതി ശരിയല്ല! പുതിയ ജന്മമുണ്ടാകുമ്പോള്‍ ഒരാള്‍ മനുഷ്യ സമൂഹത്തിലേക്ക് വരികയാണ് ചെയ്യുന്നത്. എന്നാല്‍ ‘അതുപോലെയല്ല മരണം’, ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ മനുഷ്യ സമൂഹത്തില്‍ നിന്നും വിട്ടുപോവുകയാണ് ചെയ്യുന്നത്.

    ആദ്യം പറഞ്ഞ കാര്യം ശരി, എന്നാല്‍ രണ്ടാമത് പറഞ്ഞ കാര്യം ആദ്യം പറഞ്ഞ അതേ രീതിയില്‍ നോക്കിക്കാണുകയാണെങ്കില്‍ ദൈവവും മാലാഖമാരും സന്തോഷിക്കുന്നുണ്ടോ എന്നാണ് താങ്കള്‍ നോക്കേണ്ടിയിരുന്നത്. കാരണം അവിടെക്കാണല്ലോ മരിക്കുന്നയാള്‍ ചെല്ലുന്നത്.

    ഇനി ഇതിനു മുന്‍പ് നടക്കുന്ന കാര്യം ഇതേ രീതിയില്‍ പരിശോധിച്ചാല്‍ ആ‍യിരക്കണക്കിന് പുംബീജത്തില്‍ നിന്നും ഒരെണ്ണം മാത്രമാണ് അണ്ഡവുമായി ചേരുന്നത്. ഈ ഒരു ബീജം വിട്ടുപോകുമ്പോള്‍ ബാക്കിവരുന്നവ ദുഃഖിക്കുന്നുണ്ടോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടി വരില്ലേ?

Leave a Reply

Number of View: 11413