പവനന്‍ അനുസ്മരണ സമ്മേളനം ത്രിശ്ശൂരില്‍

പവനന്‍ അനുസ്മരണ സമ്മേളനം

21.06.2010 ഞായര്‍ രാവിലെ 9:30 മുതല്‍ വൈകുന്നതുവരെ

ത്രിശൂര്‍ മോഡല്‍ ഗവ:ഗേള്‍സ് ഹൈസ്കൂള്‍ ഹാളില്‍ പവനന്‍ ഇന്‍സ്റ്റിറ്റ്ട്യൂട്ട് ഫോര്‍ സെക്യൂലര്‍ സ്റ്റ്ഡീസ്,
കേരളാ യുക്തിവാദി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍

ദീര്‍ഘകാലം കേരളായുക്തിവാദി സഘത്തിന്റെ സംസ്ഥാന പ്രസിഡണ്ട്, യുക്തിരേഖ സ്ഥാപക പത്രാധിപര്‍ ‍, ഏ.റ്റി. കോവൂര്‍ സ്മാരക ട്രസ്റ്റ് സ്ഥാപക ചെയ്യര്‍മാന്‍ , കേരള സാഹിത്യ അകാദമി സെക്രട്ടറി, പത്രപ്രവര്‍ത്തികന്‍ ‍, ഗ്രന്ഥകാരന്‍ , പ്രഭാഷകന്‍ , കമ്മ്യൂണിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തുടങ്ങി കേരളത്തിന്റെ സാമൂഹിക – സാസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നുകൊണ്ട് യുക്തിചിന്തയെ സമരോസ്ത്സുകമാക്കുകയും കാലാനുസ്ത്രതമായി ദാര്‍ശനീകവത്കരിക്കുകയും പ്രയോഗിക്കുകയും ചെയ്ത ലോകത്തോട് വിസ്മ്യതിയുടെ മറുപടം വലിച്ചിട്ടുകൊണ്ട് ഓര്‍മ്മയുടെ പ്രത്യശയശാസ്ത്രതീവ്രതകളുടെ നവമൂല്യങ്ങളുടെ ഊര്‍ജ്ജസ്ത്രോതസ്സുകള്‍ സുഹ്യത്ത്കള്‍ക്ക് അവശേഷിപ്പിച്ചുകൊണ്ട് പ്രിയ പവനന്‍ ഭൂമിയുടെ ഉപ്പായി.

യുക്തിചിന്ത ഒരു ജീവിതചര്യതന്നെയായിരുന്നു. ശ്രീ പവനന്‍ മരണത്തിലും മുറുക്കെപിടിച്ചു. വേദോച്ചാരണങ്ങളും ജപമന്ത്രങ്ങളും ധൂപാതിലേപനങ്ങളും നിലവിള്‍ക്കിന്‍ പ്രഭയുമൊക്കെ മരണത്തില്‍പോലും അദ്ദേഹത്തെ ഭയപ്പെട്ട് മാറിനിന്നു. എത്രയോ മഹത് കര്‍മ്മങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച ചെറിയ ശരീരമുള്ള ആ വലിയ മനുഷ്യന്‍ സമരപദങ്ങളില്‍ ആവേശമായിരുന്നു. അക്ഷരലോകത്തെ അഗ്നി സ്ഫുലിംഗമായിരുന്ന ശ്രീ പവനനെ സ്മരിക്കുകയും അദ്ദേഹം തുടങ്ങി പ്രവര്‍ത്തനങ്ങള്‍ കരുത്തോടെ മുനോട്ട് കൊണ്ടു പോവുകയും ചെയ്യുക എന്നത് ഏതൊരു മലയാളിയുടെയും കടമയാണ്. 21.06.2010 ഞായര്‍ രാവിലെ 9:30 മുതല്‍ വൈകുന്നതുവരെ ത്രിശൂര്‍ മോഡല്‍ ഗവ:ഗേള്‍സ് ഹൈസ്കൂള്‍ ഹാളില്‍വച്ച് നടക്കുന്ന അനുസ്മരണ സമ്മേളത്തിലേക്ക് താങ്കളെ സുഹ്യത്ത്സമേദം ക്ഷണിക്കുന്നു.

പരിപാടികളുടെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു

കാര്യപരിപാടികള്‍
27.10.2010

രാവിലെ 9:30 മണി : രജിസ്ട്രേഷന്‍
10 മണി : ഉദ്ഘാടന സമ്മേളനം

അദ്ധ്യക്ഷന്‍ : യു. കലാനാഥന്‍
(സംസ്ഥാന പ്രസിഡന്റ്
കേരള യുക്തിവാദി സംഘം)

സ്വാഗതം : ഡോ.എം.ആര്‍. ഗോവിന്ദന്‍
( ചെയര്‍മാന്‍ സംഘാടക സമിതി )

ഉദ്ഘാടനം : ഡോ. കെ. ജി. പൌലോസ്
(വൈസ് ചാന്‍സിലര്‍ കേരള കലാമണ്ഡലം)
മുഖ്യ അതിഥി : പ്രൊഫ. ആര്‍. ബിന്ദു(മേയര്‍ ത്രിശൂര്‍ കോര്‍പ്പറേഷന്‍)

പവനന്‍ അനുസ്മരണം : വൈശാഖന്‍

സ്മാരക പ്രഭാഷണം : ഡോ. ഏ. പി. ജയരാജന്‍
( റിട്ട. സയിന്റിസ്റ്റ്, ബാബാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍)

വിഷയം :“ശാസ്ത്രം 2010”

സാന്നിദ്യം : ശ്രീ പാര്‍വതി പവനന്‍
: രാജഗോപാലന്‍ വാകത്താനം
( ചെയര്‍മാന്‍, പവന്‍ ഇന്‍സ്റ്റിസ്റ്റൂട്ട് ഫോര്‍ സെക്യൂലര്‍ സ്റ്റഡീസ് )
: ഡോ. കെ. ആര്‍. വാസുദേവന്‍
( ചെയര്‍മാന്‍, എ. ടി കാവൂര്‍ മെമ്മോറിയല്‍ ട്രസ്റ്റ്, കോഴിക്കോട് )
: അഡ്വ. കെ .എന്‍ .അനില്‍കുമാര്‍
(ജനറല്‍ സെക്രറട്ടറി കേരള യുക്തിവാദി സംഘം)
: എം. ജെ. ജോസഫ്
( ജില്ലാ പ്രസിഡന്റ് കേരള യുക്തിവാദി സംഘം )
ഏ. വി. ജോസ് (ചെയര്‍മാന്‍, വി.ടി ട്രസ്സ് ത്രിശൂര്‍)

നന്ദി: ശ്രീ. കെ. ശക്തിധരന്‍ (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ )

1 മണിക്ക് : ഭക്ഷണം

2 മണിക്ക് : ശാസ്ത്രപഠന ക്ലാസ്സ്
വിഷയം : “നാസ്തികനായ ദൈവം”

അവതരണം : പ്രൊ. സി. രവിചന്ദ്രന്‍
(അസി. പ്രൊഫസര്‍, യൂനിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം )

അദ്ധ്യക്ഷന്‍ : ഇ. എ. ജബ്ബാര്‍ മാസ്റ്റര്‍
( സംസ്ഥാനകമ്മിറ്റിയംഗം കേരള യുക്തിവാദി സംഘം)

സ്വാഗതം : സി. ബി. എസ്. മണി ( കണ്‍വീനര്‍ പ്രോഗ്ഗ്രാം കമ്മറ്റി)

നന്ദി : കെ. ഏ. തോമസ് (ജനറല്‍ സെക്രട്ടറി, സംഘാടക സമിതി )
========

എന്ന്
ഡോ.എം.ആര്‍. ഗോവിന്ദന്‍
ചെയര്‍മാന്‍
സംഘാടക സമിതി

യു. കലാനാഥന്‍
സംസ്ഥാന പ്രസിഡന്റ്
കേരള യുക്തിവാദി സംഘം

കെ.എ. തോമസ്
ജനറല്‍ കണ്‍വീനര്‍
സംഘാടക സമിതി

അഡ്വ. കെ .എന്‍ .അ നില്‍കുമാര്‍
കേരള യുക്തിവാദി സംഘം

കെ.പി. ശബരീഗിരീഷ്
സെക്രറട്രി, പവനന്‍ ഇന്‍സ്റ്റിറ്റ്ട്യൂട്ട്
ഫോര്‍ സെക്യൂലര്‍ സ്റ്റഡീസ്

രാജഗോപാലന്‍ വാഹത്താനം
ചെയര്‍മാന്‍, പവനന്‍ ഇന്‍സ്റ്റിറ്റ്ട്യൂട്ട്
ഫോര്‍ സെക്യൂലര്‍ സ്റ്റഡീസ്

എം. ജെ. ജോസഫ്
ത്രിശൂര്‍ ജില്ലാ പ്രസിഡന്റ്
കേരള യുക്തിവാദി സംഘം

1 Comment on “പവനന്‍ അനുസ്മരണ സമ്മേളനം ത്രിശ്ശൂരില്‍

Leave a Reply

Your email address will not be published. Required fields are marked *

*