ജ്യോതിഷാലയം മാസികയുടെ പ്രവചനം പൊളിഞ്ഞു

വടക്കേകര അനന്തക്യഷണന്‍ ചീഫ് എഡിറ്ററായി വടക്കേകര (എര്‍ണാകുളം) നിന്നും പ്രസീദ്ധീകരിച്ചുക്കൊണ്ടുരിക്കുന്ന ജ്യോതിഷാലയം 2010 ജൂലായ് ആഗസ്റ്റ് ലക്ഷം മാസികയില്‍ പറയുന്നു

“ഈ വരുന്ന ആഗസ്റ്റ് മാസത്തില്‍ ഭൂകമ്പം ഉണ്ടാവാന്‍ സാധ്യതയുള്ള ഗ്രഹനിലകള്‍ സംഭവിക്കുന്നുണ്ട്. പ്രധാന ഗ്യഹങ്ങളായ ശനി , വ്യാഴം , കുജന്‍ രാഹ്യ എന്നിവര്‍ പരസ്പരം കേന്ദ്രീയങ്ങളിലായും ശനിയും കുജനും ഭൂതത്വരാശിയില്‍ വ്യാഴവുമായി പരസ്പരം ദ്യഷ്ടി ചെയ്തുമാണ് നില്‍ക്കുക. 2010 ആഗസ്റ്റ് വരെയുള്ള കാലയളാവിലേക്കാണ് സാദ്ധ്യതമിക്കവാറും ഭൂകമ്പങ്ങളും മറ്റു പ്രക്രതിക്ഷോഭങ്ങളും വാവുകളേടടുത്തായിട്ടാണ് കാണാറുള്ളത് എന്നതിനാല്‍ ആഗസ്റ്റ് ഒന്‍പതാം തിയ്യതിക്കു കൂടുതല്‍ സാദ്ധ്യത കാണുന്നു.”

ആഗസ്റ്റ് ഒന്‍പതാം തിയ്യതി കടന്നുപോയി. ഈ കുറിപ്പെഴുതുന്നത് ആഗസ്റ്റ് 28 ആ‍ാം തിയ്യതിയിലാണ്. പതിവില്‍ വിട്ട ഒരു ഇലപോലും ഇതുവരെ ചലിച്ചില്ല ഭൂകമ്പ്മ്പം ഉണ്ടാകുന്നതെങ്ങനെയെന്നും ഇന്നും ഭൂമിയുടെ സ്ത്ഥി എന്താണെന്നും ഒന്നും സാമാന്യമായിപോലും അറിഞ്ഞുകൂടാത്ത പമ്പരവിഡ്ഡികളാണ് ഈ ജ്യോത്സ്യമാര്‍. 8000 നാഴിക ഉല്‍ഭാഗമുള്ള ഭൂഗോളത്തിന്റെ മുക്കാലേ അരയ്ക്കാല്‍ ഭാഗവും ഇപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന ലാവയില്‍ ഒഴുകികൊണ്ടിരിക്കുന്ന ലാവയാണ്. ഉപരിതലം മാത്രമാണ് ഉറച്ചിട്ടുള്ളത്. തിളച്ചുകൊണ്ടിരിക്കുന്ന ലാവയില്‍ ഒഴികികൊണ്ടിരിക്കുന്ന വലിയ പാറകള്‍ ഉറച്ചു എന്ന് കണക്കാക്കുന്ന പാറയടക്കമുള്ള ഉപരിതലത്തിനിടയില്‍ മുട്ടുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഇത് ഭൂമിയുടെ സ്വാഭാവിക ഭ്രമണത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്നതാണ്. ഇതിനു മറ്റു ഗ്രഹങ്ങളുടെയോ, നക്ഷത്രങ്ങളുടെയോ നേര്‍വഴി ആകര്‍ഷണത്തിന്റെയോ ആവശ്യമില്ല. ഇത് മുന്‍കൂട്ടി അറിയണമെങ്കില്‍ ഭൂമിയുടെ എക്സ-റേ നോക്കി ഏതു പാറയെടുക്കാണ് ഏത് ഭാഗത്താണ് മുട്ടാന്‍ പോകുന്നതെന്നു നോകണം. ഒരു പക്ഷേ ഇത് മനുഷ്യനു ഭാവിയില്‍ കണ്ടിപിടിക്കാന്‍ കഴിഞ്ഞേക്കും.

അതുവരെ ഈ ക്ഷുദ്യജീവികള്‍ ഇതുപോലെ ഒരോന്നു പുലമ്പികൊണ്ടിരിക്കും സത്യം പറഞ്ഞാല്‍ സാമാന്യജനങ്ങളെ ഭയപ്പെടുത്തികൊണ്ടിരിക്കുന്ന ഇത്തരക്കാരെ ജയിലടയ്ക്കുകയാണ് വേണ്ടത്. ഭൂരിപക്ഷവും വിശ്വാസി ഭ്രാന്തന്മാരായതുകൊണ്ട് ഇതും ഇതിലപ്പുറവും വിശ്വസിക്കും. ഫലിച്ചില്ലെങ്കില്‍ മറവില്‍ തള്ളും വീണ്ടും വിശ്വസിക്കും. ലോകത്തില്‍ ഏറ്റവും വലിയ വിഷം വിശ്വാസമാണ്. ഉഗ്രപാമ്പിന്‍ വിഷം പിന്നെയും പുറംതള്ളാന്‍ കഴിഞ്ഞേക്കും. വിശ്വാസം അകത്തുകടന്നാല്‍ പിന്നെ എന്തുകൊണ്ടും പുറത്തുപോകില്ല. അതും ചൊട്ടയിലായാല്‍ പിന്നെ പറയാനുമില്ല. അതും എത്രയെല്ലാം തെറ്റാണെന്നു തെളിയിച്ചാലും ഒരു രക്ഷയുമില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇവറ്റയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല വേണമെങ്കില്‍ നമുക്ക് നമ്മെതന്നെ കുറ്റപ്പെടുത്താം. നമുക്ക് നമ്മുടെ കുട്ടികളെയെങ്കിലും ഇത്തരം മൂഡവിശ്വാസങ്ങളില്‍നിന്നും പൂരണ്ണമായും മോചിപ്പിക്കാന്‍ കഴിയുന്നുണ്ടോ ?

Article courtesy of Yukthi Vicharam Magazine September 2010

1 Comment on “ജ്യോതിഷാലയം മാസികയുടെ പ്രവചനം പൊളിഞ്ഞു

  1. ഇവിടെ മതങ്ങള്‍ ദിവസവും ചാപിള്ളകളെ പ്രസവിക്കുന്നു…മതം പറയുന്നത് കണ്ണും അടച്ചു വിശ്വസിക്കുന്നവരോട് രണ്ടു വാക്ക് പറയാതെ വയ്യ..

    ആശയങ്ങളുടെ വെണ്ണിരിന്
    പൂജ ചെയ്യുന്നവരോട് …
    നിങ്ങള്‍,
    കാലഹരണപെട്ട ഒരു വേശ്യയുടെ
    കൂട്ടി കൊടുപ്പുകാരാണ്..
    ഇന്ന്
    ഓരോ മുക്കിലും മൂലയിലും
    ദൈവങ്ങള്‍
    കടിഞ്ഞൂല്‍ പ്രസവിക്കുന്നു..

    ഇനി നിന്നോട്,
    നീ നീന്തി തുടിക്കുന്നത്
    ചിന്തയുടെ
    കാളിന്തീ ഗര്‍ഭത്തിലാണ് ….
    ചുറ്റുമുള്ളത്‌ വെളുപെന്നു
    തോന്നത്തക്കവണ്ണം
    നീ കറുത്ത് പോയിരിക്കുന്നു,,,
    *****************
    ഇതാ ഈ വരികള്‍ക്കൊപ്പം
    രാകി മൂര്‍ച്ചകൂട്ടിയ
    ഒരു കത്തിയുണ്ട്‌.
    അത് നിനക്ക്.
    നിന്റെ ജനനത്തിനും മുമ്പുതൊട്ടേ
    നിനക്ക് നിന്റെതല്ലാത്ത
    ഒരു പൊക്കിള്‍കൊടി കൂടെ
    ഉണ്ടായിരുന്നു…
    അതറത്ത് കളയുക..

    ഇനി നീ
    ചിന്തകള്‍ തുലാഭാരം തൂക്കരുത്…

    http://www.aruntheacb.blogspot.com

Leave a Reply

Your email address will not be published. Required fields are marked *

*